Advertisment

മല്യയുടെ സ്വകാര്യ ഹെലികോപ്ടറുകള്‍ ലേലത്തില്‍ വിറ്റു; 8.75 കോടിയ്ക്ക് സ്വന്തമാക്കിയത് ചൗധരി ഏവിയേഷന്‍

New Update

ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്ന വ്യവസായി വിജയ് മല്യയുടെ സ്വകാര്യ ഹെലികോപ്ടറുകള്‍ സര്‍ക്കാര്‍ ലേലം ചെയ്തു. ന്യൂഡല്‍ഹിയിലെ ചൗധരി ഏവിയേഷന്‍ കമ്പനിയാണ് 8.75 കോടിയ്ക്ക് ഹോലികോപ്ടറുകള്‍ സ്വന്തമാക്കിയത്. മല്യയുടെ രണ്ട് ഹോലികോപ്ടറുകള്‍ ലേലത്തില്‍ സ്വന്തമാക്കിയ വിവരം കമ്പനി സ്ഥിരീകരിച്ചു. ഒരു ഹെലികോപ്ടറിന് 4.37 കോടി രൂപ വിലയില്‍ രണ്ട് ഹോലികോപ്ടറുകള്‍ ലേലത്തില്‍ പിടിച്ചതായി ചൗധരി ഏവിയേഷന്‍ ഡയറക്ടര്‍ സത്യേന്ദ്ര സെഹ്രാവത് ആണ് സവ്യക്തമാക്കിയത്. ബെംഗളൂരിലെ ട്രിബ്യൂണല്‍ നേതൃത്വത്തിലായിരുന്നു ലേലം.

Advertisment

publive-image

5 സീറ്റുകളുള്ള യൂറോകോപ്ടര്‍ ബി155 ഹെലികോപ്ടറുകള്‍ പത്ത് വര്‍ഷം പഴക്കമുള്ളവയാണെങ്കിലും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. മുംബൈയിലെ ജുഹു എയര്‍പോര്‍ട്ടിലാണ് ഇവയുള്ളത്. ഇവയുടെ അവസാന സര്‍വീസ് നടത്തിയത് 2013ലാണ്. മൂന്ന് വന്‍ കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ ഒരു ഹെലികോപ്ടറിന് 1.75 കോടിയാണ് കുറഞ്ഞ വിലയായി നിശ്ചയിച്ചിരുന്നത്.

ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യവസായ ആവശ്യങ്ങള്‍ക്കാണ് ഈ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുകയെന്ന് ചൗധരി ഏവിയേഷന്‍സ് വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ പ്രമുഖ എയര്‍ ആമ്പുലന്‍സ്, ഗ്രൗണ്ട് ഓപ്പറേഷന്‍ കമ്പനിയാണ് ചൗധരി ഏവിയേഷന്‍സ്.

ലോണുകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ കേസ് ഫയല്‍ ചെയ്ത 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഹെലികോപ്ടറുകള്‍ ഓണ്‍ലൈന്‍ ലേലത്തിന് വെച്ചത്.

Advertisment