Advertisment

മമ്മൂട്ടി ആട്ടിപ്പായിക്കും എന്ന് കരുതിയാണ് 'സ്ട്രീറ്റ് ലൈറ്റ്‌സ്' സംവിധായകനെ സ്ക്രിപ്റ്റുമായി ചെന്നത് ? ശരിക്കും മമ്മൂട്ടി ഞെട്ടിച്ചു !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പൊതുവേ സൂപ്പര്‍താരങ്ങളുടെ ഡേറ്റ് കിട്ടുകയെന്നാല്‍ കഷ്ടപ്പാട് പിടിച്ച പണിയാണ്. മികച്ച സംവിധായകന്‍, ബഡാ നിര്‍മ്മാതാവ്, നല്ല രചയിതാവ് , സഹതാരങ്ങള്‍ ഒക്കെ ഒത്തുവന്നാലെ അവര്‍ യെസ് മൂളുകയുള്ളൂ. അഥവാ താരങ്ങള്‍ സമ്മതിച്ചാലും അവരുടെ ശില്‍പ്പന്തികള്‍ സമ്മതിക്കില്ല .

എന്നാല്‍ 'സ്ട്രീറ്റ് ലൈറ്റ്‌സ്' എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി മമ്മൂട്ടിയെ കാണാന്‍ പോകുമ്പോള്‍ ഷാംദത്ത് സൈനുദ്ദീന് കിട്ടിയ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. കേട്ട പതിവിനു വിപരീതം എന്ന് പറയുന്നതാണ് ശരി .

publive-image

നവാഗത സംവിധായകനാണ് . ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്‌ക്രിപ്റ്റ് മമ്മൂട്ടിയുടെ മുന്‍പില്‍ വയ്ക്കാന്‍ വരെ ഭയമായിരുന്നു . കാരണം നായകന്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന ഒരു സബ്ജക്ടല്ല. അതുകൊണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ, അതോ ഇന്‍സെല്‍ട്ട് ചെയ്തതായി തോന്നുമോ എന്നൊക്കെയായിരുന്നു സംശയം.

പക്ഷേ സ്‌ക്രിപ്റ്റ് കേട്ടശേഷം മമ്മൂട്ടി പറഞ്ഞ കാര്യം ഷാംദത്തിനെ അരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു .

'ഈ ചിത്രം ഞാന്‍ ചെയ്യാം. ഒപ്പം ഞാന്‍തന്നെ നിര്‍മ്മിക്കുന്നതില്‍ വിരോധമുണ്ടോ?'

അതായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.

അങ്ങനെ ഷാംദത്തിന്റെ ആദ്യചിത്രത്തില്‍ നായകനായതിനൊപ്പം മമ്മൂട്ടി അതിന്റെ നിര്‍മ്മാതാവുമായി മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസ് കമ്പനിയാണ് സ്ട്രീറ്റ് ലൈറ്റ്‌സ് നിര്‍മ്മിച്ചത്. ഒരു നവാഗത സംവിധായകന് കിട്ടിയ ഇരട്ട ബോണസ്.

publive-image

ജനുവരി 26-ന് തിയേറ്ററിലെത്തിയ സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു ജോണറിലും പെടാത്ത ഒരു പക്കാ എന്റര്‍ടെയ്‌നറായിരുന്നു. ഷാംദത്ത് അതിന്റെ പരസ്യത്തില്‍ സൂചിപ്പിച്ചതും അതാണ്. പ്രണയവും കോമഡിയും ആക്ഷനും സസ്‌പെന്‍സും ഒക്കെയുള്ള ഒരു എന്റര്‍ടെയ്ന്‍മെന്റ് ത്രില്ലര്‍.

കേരളത്തിലും ഗള്‍ഫ് നാടുകളിലും ഒരേദിവസം പ്രദര്‍ശനം തുടങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സ് അതുകൊണ്ടുതന്നെ എല്ലാര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായി. 2018-ന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിക്കൊരു ഹിറ്റ് നല്‍കാന്‍ സംവിധായകനെന്ന നിലയിലുള്ള തന്റെ കന്നിച്ചിത്രത്തിലൂടെ ഷാംദത്തിന് സാധിച്ചു.

malayala cinema mammotty mammootty
Advertisment