Advertisment

മമ്പാട് കോളേജ് 86- 88 പ്രീ ഡിഗ്രി ‘ജിദ്ദ മീറ്റ്‌’

New Update

ജിദ്ദ : ജിദ്ദയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന 1986- 88 കാലഘട്ടത്തില്‍ മമ്പാട് എം ഇ എസ് കോളേജില്‍ പ്രി ഡിഗ്രിക്ക് പഠിച്ചവരുടെ സംഗമം “ജിദ്ദ മീറ്റ്‌ 2018” ഷാജിദ് മൂപ്പന്‍ ഉത്ഘാടനം ചെയ്തു . ഷാജിദ് മൂപ്പന്‍ , ജാസ്മിന്‍ ഷാജിദ് , ഹഫ്സത് ഹംസ, ഹാരിസ് ബാബു ബ്രൈറ്റ് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

Advertisment

publive-image

കുടുംബ സംഗമം, സംഗീത നിശ എന്നിവ ഉണ്ടായിരുന്നു .കുടുംബ ബന്ധങ്ങളെക്കള്‍ ശക്തമായിരിക്കും സുഹൃത്ത് ബന്ധങ്ങള്‍ എന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി . ഷാജിദ് മൂപ്പനും ജാസ്മിനുമുള്ള ഉപഹാരം ബഷീര്‍ മമ്പാടും ഹഫ്സതിനുള്ള ഉപഹാരം ജാഫറും ഹാരിസ് ബാബുവിനുള്ള ഉപഹാരം മജീദ്‌ തൊമ്മനും നല്‍കി ആദരിച്ചു .

publive-image

മുംതാസ് അബ്ദുറഹ്മാന്‍ നയിച്ച സംഗീത നിശയില്‍ ബഷീര്‍ മമ്പാട്, റജുല ഷാനവാസ്‌, മുജീബ് കാരകുന്ന് , ഹൈഫ ഹംസ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മുംതസിനുള്ള ഉപഹാരം ഷമീര്‍ കോര്മത് നല്‍കി .

ആസാദ് കന്നങ്ങാടന്‍ , ഹാരിസ് വണ്ടൂര്‍, ഹഷിക് കല്ലായി എന്നിവര്‍ നേതൃത്വം നല്‍കി . ബഷീര്‍ അലി പരുതിക്കുന്നന്‍ സ്വാഗതം ആശംസിച്ചു .

Advertisment