Advertisment

റെയില്‍വെ പ്ലാറ്റ് ഫോമിലൂടെ നടന്നുപോയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍

author-image
admin
New Update

മുംബൈ: റെയില്‍വെ പ്ലാറ്റ് ഫോമില്‍ വെച്ച് യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്ര റെയില്‍വെ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. റെയില്‍വെ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന യുവതിയെ ഇയാള്‍ പുറകില്‍ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുനിര്‍ത്തി ചുംബിക്കുകയായിരുന്നു.

Advertisment

publive-image

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ യുവതി നടന്നുപോകുന്നതും പ്രതി പിന്നാലെ കടന്നുപിടിച്ച് ബലം പ്രയോഗിക്കുന്നതുമെല്ലാം വ്യക്തമാണ്.

നരേഷ് കെ ജോഷി എന്ന 43 കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. യുവതിയെ ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ തിരിഞ്ഞു നടക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആര്‍പിഎഫാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment