Advertisment

ഡൽഹി മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നും മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി; അസ്തികൂടമായി മാറിയ മൃതദേഹം കണ്ടെത്തിയത് ഡിഎംആർസി അധികൃതർ നടത്തിയ ട്രാക്ക് ഇൻസ്‌പെക്ഷനിൽ

New Update

ഡൽഹി: ഡൽഹി മെട്രോ സ്‌റ്റേഷന് സമീപത്തു നിന്നും മാസങ്ങൾ പഴക്കമുള്ള അഴുകി പോയ മൃതദേഹത്തിന്റെ അസ്തികൾ കണ്ടെത്തി. മൃതദേഹത്തിന് നാലോ അഞ്ചോ മാസം പഴക്കമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Advertisment

publive-image

ഡൽഹി മെട്രോയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന ലൈനിൽ ശിവാജി സ്‌റ്റേഡിയം സ്‌റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഈ മൃതദേഹം എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും അധികൃതരുടെ കണ്ണിൽ പെടാതിരുന്നതെന്നും മരണകാരണമെന്തെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

ഫെബ്രുവരി ഒമ്പതിന് രാവിലെ ഒന്നരയോടെയാണ് ഡിഎംആർസി അധികൃതർ മൃതദേഹം കാണുന്നത്. ട്രാക്ക് ഇൻസ്‌പെക്ഷൻ നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment