Advertisment

സിപിഐഎം ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മണിക് സര്‍ക്കാര്‍

New Update

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കും. ഇതിനായി ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്നും ഇത്രയും വലിയ പരാജയം നേരിടാന്‍ പാര്‍ട്ടി തയ്യാറായിരുന്നിലെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

25 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയെ ഞെട്ടിച്ച് കൊണ്ട് ബിജെപി അധികാരത്തില്‍ എത്തിയിരിക്കുന്നത്. ബൂത്ത് തലത്തില്‍ പരിശോധന നടത്തും. അങ്ങനെയാവുമ്പോള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാവുമെന്നും മണിക് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് നാല് തവണ മുഖ്യമന്ത്രിയായ നേതാവ് കൂടിയാണ് മണിക്ക് സര്‍ക്കാര്‍.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മണിക് സര്‍ക്കാര്‍ ഞായറാഴ്ച തന്റ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ബിജെപിയുടെ യുവ നേതാവും സംസ്ഥാന അധ്യക്ഷനുമായ ബിപ്‌ലവ് ദേവ് മുഖ്യമന്ത്രിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment