Advertisment

ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്?; അവളുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയ സമയത്താണ് മോഹന്‍ലാല്‍ പാരയായെത്തിയത്; വിവാഹകഥ ഓര്‍ത്തെടുത്ത് മണിയന്‍പിള്ള രാജു

author-image
ഫിലിം ഡസ്ക്
New Update

മണിയന്‍പിള്ള രാജുവിന്റെ ഭാര്യയാണ് ഇന്ദിര. ഏതാണ്ട് ഒരു പ്രണയ വിവാഹം. ഏറെ കഷ്ടപ്പെട്ടാണ് പ്രണയം വിവാഹത്തിലെത്തിയത്. മോഹന്‍ലാല്‍ കാരണം വിവാഹത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. അക്കാര്യം രസകരമായി മണിയന്‍പിള്ള രാജു പങ്കുവെച്ചു.

Advertisment

publive-image

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍:

ഒരിക്കല്‍ ഞാനും സുഹൃത്ത് മണിയും ‘ചിരിയോ ചിരി’ എന്ന ചിത്രം കാണാന്‍ പോകവേ അയാളുടെ ഇളയച്ഛന്റെ വീട്ടില്‍ വണ്ടി നിര്‍ത്തുകയായിരുന്നു. വീടിന്റെ കര്‍ട്ടന്റെ ഇടയിലൂടെ ഒരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. ഞങ്ങളെ ആ കുട്ടി നോക്കിയിട്ട് ഓടി പോവുകയാണ് ചെയ്തത്. ഞാന്‍ മണിയോട് ചോദിച്ചു. അത് ഇളയച്ചനും ഇളയമ്മക്കും ഉള്ള ഒരേ ഒരു മകള്‍ ഇന്ദിരയാണെന്നും മണി പറഞ്ഞു.

ഉടനെ തന്നെ ആ പെണ്‍കുട്ടിയെ തനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മണിയോട് ഞാന്‍ പറഞ്ഞു. പക്ഷെ സിനിമാക്കാരന്‍ ആയതുകൊണ്ട് അതിനൊരു ചാന്‍സും ഇല്ലായിരുന്നു. ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാന്‍ അവര്‍ക്ക് സമ്മതമില്ലായിരുന്നു. പക്ഷേ, അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിര്‍ബന്ധിച്ച് അവര്‍ അതിന് തയ്യാറായി.

അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാന്‍ഡ് തിയേറ്ററില്‍ ഒരു സിനിമ കാണാന്‍ പോയി. ജോണ്‍ പോളിന്റെ സ്‌ക്രിപ്റ്റില്‍ സേതുമാധവന്‍ സര്‍ സംവിധാനം ചെയ്ത ‘അറിയാത്ത വീഥികള്‍’ എന്ന സിനിമ ആയിരുന്നു അത്. ചിത്രത്തില്‍ ഞാനും മോഹന്‍ലാലും മധു സാറും അഭിനയിക്കുന്നുണ്ട്. ആ പടത്തില്‍ ഞാന്‍ ഒരു കുട്ടിയെ റേപ്പ് ചെയ്യാന്‍ പോകുമ്പോള്‍ മോഹന്‍ലാല്‍ വരുകയും ആ കുട്ടിയുടെ വാ ഞാന്‍ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയ്യുന്ന സീനുണ്ട്.

ആ സിനിമയില്‍ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സര്‍ ജഡ്ജ് ആണ്. അവസാനം മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയ്യുന്നു. അവര്‍ ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛന്‍ പറഞ്ഞു ‘ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്’? മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്’. അങ്ങനെ എല്ലാം കൈയീന്നു പോയി. ഒടുവില്‍ അവരുടെ ബന്ധുക്കള്‍ ഇടപെട്ടു സംസാരിച്ച് ഒരുവിധം കല്യാണം നടത്തി. ഇപ്പോള്‍ അവരെല്ലാം പറയും, ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്.

Advertisment