മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ! സ്വിസ് ചങ്ങാതിക്കൂട്ടത്തിന്റെ ആദ്യ സംരഭം; പുസ്തകപ്രകാശനം ഒക്ടോബർ 25 ന്

ന്യൂസ് ബ്യൂറോ, യു കെ
Sunday, October 18, 2020

തിളക്കമുള്ള ചിന്തയും തെളിച്ചമുള്ള ഭാഷയും രചനയിലെ ഒതുക്കവും ഉള്ള ഈ പുസ്തകത്തിൽ സ്വിസ്സ് മലയാളികളായ പത്ത് പേർ എഴുതിയ ആനുകാലിക പ്രസക്തമായ പത്ത് കഥകൾ മലയാള ഭാഷയ്ക്ക് ഒരു മുതൽക്കൂട്ടാണ് .

സ്വിസ് ചങ്ങാതിക്കൂട്ടത്തിന്റെ വളരെ നാളുകൾ ആയിട്ടുള്ള ഒരു ആഗ്രഹം സ്വന്തം പേരിൽ ഒരു പുസ്തകം . സ്വിറ്റ്സർലണ്ടിലെ ഒരു പറ്റം എഴുത്തുകാരുടെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമാണ് അവരുടെ ആദ്യ സൃഷ്ടി വെളിച്ചം കാണുന്ന ആ ദിനം. അതുപോലെ തന്നെ സ്വിസ് ചങ്ങാതിക്കൂട്ടത്തിന്റെ ആദ്യ സംരഭം ആണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന കഥാ സമാഹാരം.

ഇതാ നിങ്ങളുടെ ഒഴിവുസമയങ്ങളിൽ വായിക്കുവാൻ ഇതാ നല്ലൊരു സൃഷ്ടി.തങ്ങളുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വച്ചിരുന്ന സ്ഫുടിക്കുന്ന സ്മരണകൾ ആണ് വരികളിലാക്കി മലയാള ഭാഷക്ക് സമർപ്പിക്കുന്നത്.

ജെയിംസ് തെക്കേ മുറിയിൽ, ഫൈസൽ അഷ്ടമിച്ചിറ, ജോജോ വിച്ചാട്ട് , സുരാജ് കോച്ചേരിൽ ( കുട്ടൻ) , ജോൺ കുറിഞ്ഞിരപ്പള്ളി, ടോം കുളങ്ങര, ആന്റണി പനക്കൽ, ജേക്കബ് മാളിയേക്കൽ, അഗസ്റ്റിൻ പാറാനികുളങ്ങര , ബേബി കാക്കശ്ശേരി എന്നിവരാണ് ഓർമ്മക്കുറിപ്പുകൾ എഴുതിയിരിക്കുന്നത്.

അവതാരിക സുനിൽ പി ഇളയിടം. പ്രസിദ്ധീകരണം ഇന്ദുലേഖ പബ്ളിഷേഴ്സ്. പുസ്തകപ്രകാശനം ഒക്ടോബർ 25 ന് രാവിലെ 11 മണിക്ക് ( സ്വിസ് സമയം ) പ്രമുഖ എഴുത്തുകാരൻ സക്കറിയ നിർവ്വഹിക്കും.

×