Advertisment

ടുജി അഴിമതിക്കേസ്: കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍സിങ്

New Update

ന്യൂഡല്‍ഹി: ടുജി കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കനിമൊഴിയും എ.രാജയമുടക്കമുള്ളവരെ കോടതി വെറുതെ വിട്ടതിന് പിന്നാലെയായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രതികരണം.

Advertisment

publive-image

മുന്‍ സിഐജി വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 2007-08 കാലയളവില്‍ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഐജി വിനോദ് റായി കണ്ടെത്തിയത്.

നമ്മുടെ രാജ്യത്ത് നീതി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ടുജി പ്രതികള്‍ നിരപരാധികളാണെന്ന കോടിവിധിയെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. സര്‍ക്കാരിന്റെ ഉന്നത തലങ്ങളിലുള്ളവര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണമായിരുന്നു ഇത്. ഒരു സത്യവുമുണ്ടായിരുന്നില്ല ആരോപണത്തില്‍, ഇന്നാണ് അത് തെളിയക്കപ്പെട്ടതെന്ന് പി.ചിദംബരം പറഞ്ഞു.

അതേ സമയം സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ കേസ് മേല്‍കോടതിക്ക് വിടണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു.

bjp congress dmk 2 g kanimozhi
Advertisment