Advertisment

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒപ്പിട്ടില്ല. ചിലരെ ആശയക്കുഴപ്പത്തിലാക്കേണ്ടെന്ന് കരുതിയതാണെന്ന്‍ കപില്‍ സിബല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒപ്പിട്ടില്ല . അതേസമയം അദ്ദേഹം ഒപ്പിടാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നിഷേധിച്ചു. ചിലരെ ആശയക്കുഴപ്പത്തിലാക്കേണ്ടെന്ന് കരുതിയാതാണെന്നും അദ്ദേഹം പറഞ്ഞു .

മുന്‍ പ്രധാനമന്ത്രി ആയിതിനാല്‍ മന്‍മോഹന്‍ സിങ്ങിനോട് നോട്ടീസില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കപില്‍ സിബല്‍ വിശദീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും അഭിഷേക് സിങ്‌വിയും നോട്ടീസില്‍ ഒപ്പിട്ടിട്ടില്ല .

പ്രതിപക്ഷ പാര്‍ട്ടികളിലെ 71 എംപിമാര്‍ ഒപ്പുവച്ച ഇംപീച്ച്മെന്റ് നോട്ടീസാണ് ഇന്ന് ഉപരാഷ്ട്രപതിക്ക് കൈമാറിയത്. മന്‍മോഹന്‍സിങ്ങിനു പുറമേ കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, അഭിഷേക് സിങ്‌വി എന്നിവരും ഒപ്പുവച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷാംഗങ്ങള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയത്.

ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ചിഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ് നടപടികള്‍ വേഗത്തിലായത് .

congress manmohan
Advertisment