Advertisment

നടന്‍ മന്‍സൂര്‍ അലിഖാനെ പുറത്തുവിടാതെ പൊലീസ്; അച്ഛന്‍ ജീവനോടെ ഉണ്ടോയെന്ന് അറിയില്ലെന്ന് മകന്‍; വികാരഭരിതനായി ചിമ്പു

author-image
ഫിലിം ഡസ്ക്
New Update

കാവേരി പ്രശ്‌നത്തില്‍ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപ്പേരെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് കുറച്ചു സമയത്തിനുള്ളില്‍ എല്ലാവരെയും റിലീസ് ചെയ്തു. എന്നാല്‍ 7 ദിവസമായി മന്‍സൂര്‍ അലിഖാന്‍ ജയിലില്‍ തന്നെയാണ്. എല്ലാവരെയും പുറത്തുവിട്ടു. രാത്രി രണ്ട് മണിക്ക് അച്ഛനെ റിലീസ് ചെയ്യുമെന്ന് പറഞ്ഞിട്ടും അച്ഛന്‍ മാത്രം ഇതുവരെ എത്തിയിട്ടില്ലെന്ന് മന്‍സൂറിന്റെ മകന്‍ പറഞ്ഞതായി ചിമ്പു മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

അദ്ദേഹത്തിന് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടായിരുന്നു. അതിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് പ്രതിഷേധം വരുന്നത്. ട്യൂബ് വലിച്ചെറിഞ്ഞുകൊണ്ടാണ് അദ്ദേഹം കിടക്കയില്‍ നിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോയത്. എന്നാല്‍ ഇതുവരെ ഒരു വിവരവും ഇല്ല. അദ്ദേഹം ജീവനോടെ ഉണ്ടോയെന്ന് പോലും അറിയില്ലെന്ന് മകന്‍ കരഞ്ഞു പറഞ്ഞെന്ന് ചിമ്പു വെളിപ്പെടുത്തി.

publive-image

ഞാന്‍ പ്രതിഷേധിക്കാനല്ല ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇത്രയും ദിവസം റിലീസ് ചെയ്യാതിരിക്കുന്നതെന്ന് പൊലീസ് കമ്മീഷണറോട് ചോദിക്കാന്‍ വന്നതാണ്. മന്‍സൂര്‍ അലിഖാന്‍ മോശമായി സംസാരിച്ചതുകൊണ്ടാണ് അറസ്റ്റ് ചെയ്ത് വെച്ചിരിക്കുന്നുവെന്ന് പൊലീസ് പറയുകയാണെങ്കില്‍ നിയമനടപടിക്ക് ഒരുങ്ങും. എത്രയോ പേര്‍ മോശമായി സംസാരിച്ചിട്ടുണ്ട്. അവരെ സ്വതന്ത്രരാക്കി ഇദ്ദേഹത്തെ മാത്രം അകത്തിടുന്നത് അന്യായമാണ്. ചിമ്പു പറഞ്ഞു.

Advertisment