Advertisment

മാവോയിസ്റ്റ് കേസ്; നദീറിനെ ഒഴിവാക്കിയതായി കേരള പോലീസ്

New Update

കൊച്ചി: ആറളം കേസില്‍ നിന്ന് നദീറിനെ ഒഴിവാക്കിയതായി കേരള പോലീസ്. അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.വൈ.എസ്.പി രഞ്ജിത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടികയില്‍ നിന്നും നദീറിന്റെ പേര് ഒഴിവാക്കിയതായി അറിയിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണ് നദീര്‍ പ്രതിപട്ടികയില്‍ എത്താന്‍ കാരണം എന്ന് ഒടുക്കം പോലീസ് സമ്മതിക്കുകയാണ്. യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞെന്നും രൂപ സാദൃശ്യം തെറ്റിദ്ധാരണ സൃഷ്ടിച്ചതാണെന്നും വിവരാവകാശ പ്രകാരം പൊലീസില്‍ നിന്ന് മറുപടി ലഭിച്ചതായി നദീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

Advertisment

publive-image

കണ്ണൂര്‍ ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്‌തെന്നായിരുന്നു കേസ്. ഇതിനെതിരെ 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയായിരുന്നു നദീര്‍. സത്യം ജയിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു തന്നെയാണ് 2016 ഡിസംബര്‍ മുതല്‍ ഹൈക്കോടതിയില്‍ ഞാന്‍ കൊടുത്ത കേസുമായി ഇത്രയും കാലം തളരാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ഡഅജഅ ഉള്‍പ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തി തന്നെയാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന ഊരാക്കുടുക്ക് തിരിച്ചറിഞ്ഞത് മുതല്‍ നടക്കാന്‍ തുടങ്ങിയതാണ്.

അന്വേഷണം നടക്കുമ്പോള്‍ അറസ്റ്റ് ഉണ്ടാകാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവും മൂന്നുമാസത്തിനുള്ളില്‍ എന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയല്ലെങ്കില്‍ എന്നെ വെറുതെ വിടണം എന്ന 2018 ഫെബ്രുവരി 5ലെ ജസ്റ്റിസ് കമാല്‍ പാഷ ബെഞ്ചിന്റെ ജഡ്ജ്‌മെന്റും കേസില്‍ സുപ്രധാന വഴിത്തിരിവായതായി നദീര്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നു.

Advertisment