Advertisment

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസഫ് പുളിക്കലിന് പാലായില്‍ സ്റ്റേജില്‍ നിന്നും വീണ് പരിക്ക്

New Update

publive-image

Advertisment

പാലാ : ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​ര്‍​ഷ​ക​ജാ​ഥ​യുടെ പാലായില്‍ നടന്ന സമാപന സമ്മേളന വേദിയില്‍ നിന്നും താഴെ വീണ് കാഞ്ഞിരപ്പള്ളി സഹായ മെത്രാന്‍ മാര്‍ ജോസഫ് പുളിക്കന് പരിക്ക്.

സമാപനം സമ്മേളനം നടക്കുമ്പോള്‍ വേദിയിലെ തന്‍റെ ഇരിപ്പിടത്തിലേയ്ക്ക് പോകാനായി സ്റ്റേജിന്റെ വശത്തെ കാര്‍പ്പറ്റില്‍ ചവിട്ടിയ ബിഷപ്പ് കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. കാല്‍ വഴുതിയപ്പോള്‍ കസേരയില്‍ പിടിച്ചതോടെ ആ കസേരയും പിതാവിന്‍റെ ദേഹത്തേയ്ക്ക് വീണു.

വീഴ്ചയില്‍ നട്ടെല്ലിന് പരിക്ക് പറ്റിയ പിതാവിനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിനു ഒന്നര മാസത്തെ വിശ്രമം ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ വരുന്ന മാസം യു എസില്‍ ഉള്‍പ്പെടെ നടത്താനിരുന്ന ബിഷപ്പിന്‍റെ സന്ദര്‍ശനങ്ങള്‍ അനിശ്ചിതത്വത്തിലാണ്.

cardinal rcsc
Advertisment