Advertisment

സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തകര്‍ന്നത് ലോറിയിടിച്ച്; തകര്‍ത്തത് സാമൂഹ്യവിരുദ്ധരല്ലെന്ന് പോലീസ്

New Update

ബംഗളൂരു: മുംബൈ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ യെലഹങ്ക ന്യൂ ടൗണിലെ സ്മാരകം തകര്‍ന്നത് ലോറിയിടിച്ചെന്ന് യെലഹങ്ക പോലീസ്. നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചാണ് സ്മാരകം തകര്‍ന്നത്.സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തതല്ല, ലോറി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നേരത്തെ സ്മാരകം തകര്‍ത്തത് സാമൂഹിക വിരുദ്ധരാണെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

Advertisment

publive-image

ഇതിന് പിന്നാലെ, വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരു സ്വകാര്യ പാല്‍ ഉല്‍പന്ന കമ്പനിയുടെ ലോറിയാണ് സ്മാരകം തകര്‍ത്തതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ബ്രേക്ക് തകരാറിനെ തുടര്‍ന്നു നിയന്ത്രണം വിട്ടപ്പോള്‍ തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി സ്മാരകത്തില്‍ ഇടിച്ചുനിര്‍ത്തിയതെന്ന് ഡ്രൈവര്‍ മൊഴി കൊടുത്തു.

ബംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ നിര്‍ദേശത്തെ തുടര്‍ന്നു സ്മാരക പുനര്‍നിര്‍മാണം ഇന്നലെ തന്നെ ആരംഭിച്ചതായി മേയര്‍ സമ്പത്ത്‌രാജ് പറഞ്ഞു.

Advertisment