മുംബൈ: വല്‍സാഡിൽ നിന്നും കേരളത്തിലേക്ക് ദിവസേന ഒരു ട്രെയിൻ ഓടിക്കുന്നതിനു വേണ്ടി ഫെയ്മക്ക് വേണ്ടി ബികെഎസും, പശ്ചിമ മേഘല മലയാളി റെയിൽ പാസ്സഞ്ചേഴ്സ് അസോസിയേഷനും സംയുക്തമായി ഒരു നിവേദനം വസായി റോഡ് സ്റ്റേഷൻ മാനേജർക്ക് ശനിയാഴ്ച രാവിലെ 11 മണിക്ക് നൽകി.
ബികെഎസ് സെക്രട്ടറി എംകെ വിദ്യാധരന്റെയും, ഫെയ്മ സെക്രട്ടറി അനു ബി നായതുടെയും നേതൃത്വത്തിൽ ആണ് നിവേദനം സമർപ്പിച്ചത്. ബികെഎസ് ട്രഷറർ രാജേഷ് അയ്യർ, കമ്മിറ്റി മെംബേർസ് ടിസി അച്യുതൻ, ദാമോദരൻ മാസ്റ്റർ, മനോജ് കെഎസ് നായർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സ്റ്റേഷൻ മാനേജർ നിവേദനം സ്വീകരിക്കുകയും അനുഭാവ പൂർവ്വം വേണ്ട നടപടി സ്വീകരിക്കുന്നതിനു വേണ്ടി മേലധികാരികൾക്ക് കൈമാറാമെന്നും അറിയിച്ചു.