Advertisment

നാരീശക്തി ഫിൻങ്കുവേഷൻ സെൻ്റർ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം നടത്തി

New Update
nirmala sitaraman

ബാംഗ്ലൂർ: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ പാതയിലേക്കു നയിക്കുന്നതിനുള്ള കർമ്മ പദ്ധതികളുടെ അനുബന്ധമായുള്ള, നാരീശക്തി ഫിൻങ്കുവേഷൻ സെൻ്റെറിൻ്റെ ഉദ്ഘാടനം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ബാംഗ്ലൂർ താജ് വെസ്റ്റ്ൻഡിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

Advertisment

സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകുന്ന പദ്ധതിയാണിത്.സ്ത്രീകൾക്ക് പലിശ ഇല്ലാതെ വായ്പ നൽകുന്ന ഈ പദ്ധതി രാജ്യത്തെ പ്രമുഖ എൻഡിഎഫ്സി യായ ഹോൺബിൽ ഫിനാൻസ് ലിമിറ്റഡ് കമ്പനിയാണ് നടപ്പിലാക്കുന്നത്.

ബാംഗ്ലൂരിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി കൊപ്പം വിവിധ എംഎൽഎമാർ, മറ്റു രാഷ്ട്രീയ പ്രമുഖർ, വ്യവസായ പ്രമുഖർ, ഫോൺബിൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജയകുമാർ,ഫൗണ്ടർ ഡയറക്ടർ അൽത്തമിഷ് ജാമിർ ഐഎഎസ്, റ്റിയ ജാമിർ ഡയറക്ടർമാരായ സേതുമാധവൻ, അനിൽകുമാർ എം എ നരി ശക്തി ഫിൻകുബേർഷൻ ഡയറക്ടർ ഡോക്ടർ ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.

കർണ്ണാടയ്ക്ക് പുറമെ ആഗസ്റ്റോടെ കേരളത്തിലും ലോൺ നൽകി തുടങ്ങും എന്ന് ഹോൺബിൽ ഫിനാൻസ് ചെയർമാൻ ടി.വി.ഗോപിനാഥ് അറിയിച്ചു

Advertisment