Advertisment

വിവാഹ വാർഷികത്തിന് സമ്മാനം നൽകിയില്ല; ഉറങ്ങികിടക്കുന്ന ഭർത്താവിനെ ഭാര്യ കറി കത്തി കൊണ്ട് കുത്തി

New Update
gift.jpg

ബംഗളൂരു: വിവാഹ വാർഷികത്തിന് സമ്മാനം നൽകിയില്ല, ഉറങ്ങികിടക്കുന്ന ഭർത്താവിനെ ഭാര്യ കറി കത്തി കൊണ്ട് കുത്തി. ബംഗളൂരുവിലെ ഐടി മേഖലയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കിരണി( 37)നാണ് ഭാര്യ സന്ധ്യ(35)യുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഫെബ്രുവരി 27 ന് പുലർച്ചെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.

വിവാഹ വാർഷികമായിട്ടും സമ്മാനം ലഭിക്കാത്തതിൽ കടുത്ത നിരാശയിലായിരുന്നു സന്ധ്യയെന്ന് പോലീസ് പറയുന്നു. ഉറക്കം നഷ്ടപ്പെട്ട യുവതിക്ക് ഭർത്താവ് ശാന്തമായി കിടന്നുറങ്ങുന്നത് സഹിച്ചില്ല. തുടർന്നാണ് അടുക്കളയിൽ ഉപയോ​ഗിച്ചിരുന്ന കത്തി ഉപയോ​ഗിച്ച് ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചത്. കൈക്ക് പരിക്കേറ്റ കിരൺ, അയൽവാസികളുടെ സഹായത്തോടെയാണ് വൈദ്യസഹായം തേടിയത്. മുത്തച്ഛൻ അടുത്തിടെ മരിച്ചതിനാലാണ് കിരൺ വിവാഹ വാർഷികത്തിന് സമ്മാനം നൽകാതിരുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് ബെല്ലന്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യയ്‌ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. എന്നാൽ കിരണിന്റെ അഭ്യർത്ഥനയെ തുടർന്ന് ഭാര്യയെ കൗൺസിലിംഗിന് വിധേയരാക്കാൻ പോലീസ് സാവകാശം നൽകി.

Advertisment