Advertisment

'ശനിയാഴ്ച ബെംഗളൂരുവിൽ സ്ഫോടനം'; ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ

New Update
Bengaluru bomb threat

ബെംഗളൂരു:  ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തിന് പിന്നാലെ തനിക്ക് ബോംബ് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

Advertisment

കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിസന്ദേശം ലഭിച്ച റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.

ശനിയാഴ്ച ഉച്ചയ്ക്ക് 2.48 ന് ബെംഗളൂരുവിൽ സ്‌ഫോടനമുണ്ടാകുമെന്ന് മെയിൽ അയച്ച ഷാഹിദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയത്. 

റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ അല്ലെങ്കിൽ ട്രെയിനുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ പൊതു പരിപാടികളിലും തിരക്കേറിയ സ്ഥലങ്ങളിലും ബോംബ് സ്ഥാപിക്കുമെന്ന് അയച്ചയാൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സ്‌ഫോടനം നടത്താതിരിക്കാൻ 2.5 മില്യൺ ഡോളർ (20 കോടിയിലധികം രൂപ) പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. പൊതുപരിപാടികൾക്കിടെ ബോംബ് വയ്ക്കുമെന്നും അയച്ചയാൾ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.48ന് നടക്കുന്ന സ്‌ഫോടനം നഗരം കുലുങ്ങുമെന്നും ഇമെയിലിൽ പറയുന്നു.

അതേസമയം, ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ തീവ്രവാദ വിരുദ്ധ ഏജൻസി അന്വേഷണം നടത്തിവരികയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് എനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment