Advertisment

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി

ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ ഈശ്വരപ്പ വിമതനായി പത്രിക നല്‍കിയത്.

New Update
eshwarappa

ബംഗലൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ശിവമോഗയില്‍ ബിജെപി വിമതനായി മത്സരിക്കുന്നതിനാലാണ് അച്ചടക്ക നടപടിയെടുത്തത്.

Advertisment

ശിവമോഗയില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മൂത്ത മകന്‍ ബി വൈ രാഘവേന്ദ്രയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ ഈശ്വരപ്പ വിമതനായി പത്രിക നല്‍കിയത്.

മൂന്നു തവണ മന്ത്രിയായ ഈശ്വരപ്പ, കര്‍ണാടകയില്‍ യെഡിയൂരപ്പയ്‌ക്കൊപ്പം ബിജെപി കെട്ടിപ്പടുത്ത നേതാവാണ്. ഒരു നടപടിയേയും ഭയക്കുന്നില്ലെന്നും, സ്വതന്ത്രനായി മത്സരിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. ശിവമോഗയില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. ബിജെപിയിലേക്ക് തിരിച്ചുപോകുമെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു.

Advertisment