Advertisment

കര്‍ണാടകയിലെ ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഹുബ്ബള്ളിയില്‍ ചേര്‍ന്ന ജെഡിഎസ് കോര്‍ കമ്മിറ്റി യോഗമാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെയാണ് സസ്‌പെന്‍ഷന്‍.

New Update
prajwal revanna Untitled4464.jpg

ബംഗലൂരു: കര്‍ണാടകയിലെ ലൈംഗിക വീഡിയോ വിവാദത്തില്‍ ജെഡിഎസ് എംപിയും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

Advertisment

ഹുബ്ബള്ളിയില്‍ ചേര്‍ന്ന ജെഡിഎസ് കോര്‍ കമ്മിറ്റി യോഗമാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെയാണ് സസ്‌പെന്‍ഷന്‍.

നിരവധി സ്ത്രീകളെ പ്രജ്വല്‍ രേവണ്ണ പീഡിപ്പിച്ചതിന്റെ സെക്‌സ് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കൂടാതെ ലൈംഗികമായി പീഡിപ്പിച്ചു എന്നു കാണിച്ച് വീട്ടുജോലിക്കാരിയായ 47 കാരി നല്‍കിയ പരാതിയില്‍ പ്രജ്വലിനും പിതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

ഈ കേസിന്റെ പശ്ചാത്തലത്തില്‍ ദേവഗൗഡയുടെ മകനായ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

Advertisment