Advertisment

ഓപ്പറേഷൻ താമരയ്ക്ക് ശ്രമം; എംഎൽഎമാർക്ക് 50 കോടി രൂപ വീതം ബിജെപി വാ​ഗ്ദാനം ചെയ്തെന്ന് സിദ്ധരാമയ്യ

'കഴിഞ്ഞ ഒരു വർഷമായി എന്റെ സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.  ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി വീതമാണ് വാ​ഗ്ദാനം ചെയ്തത്. ബിജെപി ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളുടെ എംഎൽഎമാർ പാർട്ടി വിട്ട് പോവില്ല, ഒരാളു പോലും പോവില്ല'. സിദ്ധരാമയ്യ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Siddaramaiah

ബംഗളൂരു: കർണാടകയിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് ചാക്കിട്ടുപിടിക്കാനാണ് ശ്രമം നടക്കുന്നത്.

Advertisment

എംഎൽഎമാർക്ക് 50 കോടി രൂപ വീതം ബിജെപി വാ​ഗ്ദാനം ചെയ്തെന്നും സിദ്ധരാമയ്യ ആരോപിച്ചു.  ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടാൽ കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ താഴെവീഴുമെന്ന ബിജെപി പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

'കഴിഞ്ഞ ഒരു വർഷമായി എന്റെ സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്.  ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി വീതമാണ് വാ​ഗ്ദാനം ചെയ്തത്. ബിജെപി ശ്രമിച്ചു, പരാജയപ്പെട്ടു. ഞങ്ങളുടെ എംഎൽഎമാർ പാർട്ടി വിട്ട് പോവില്ല, ഒരാളു പോലും പോവില്ല'. സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment