ബെംഗളൂരു: കന്നഡ സിനിമാ നിർമ്മാതാവും വ്യവസായിയുമായ സൗന്ദര്യ ജഗദീഷ് (55) തൂങ്ങി മരിച്ച നിലയിൽ. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ 9.30ഓടെ അടുക്കളയിലെ യൂട്ടിലിറ്റി ഏരിയയിൽ ജഗദീഷിൻ്റെ ഭാര്യ രേഖയാണ് മരിച്ച നിലയില്‍ കണ്ടത്.
അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നു. വീട് ജപ്തി ചെയ്തെന്നും, മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നുവെന്നും വിവരമുണ്ട്. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യയുടെ അമ്മയുടെ വിയോഗം.
സ്‌നേഹിതരു, അപ്പു പപ്പു, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിര്‍മാതാവാണ് ജഗദീഷ്. ബെംഗളൂരുവിലൈ പ്രശസ്തമായ ജെറ്റ്ലാഗ് പബ് ജഗദീഷിന്റെ ഉടമസ്ഥതിയിലായിരുന്നു.