Advertisment

പരമ്പരാഗത കുടക് വേഷത്തിൽ പോളിങ്ങ് സ്റ്റേഷനിൽ ആഘോഷിച്ച് വോട്ടർമാർ, രാജാവിനെയും രാഞ്ജിയെയും പോലെ വസ്ത്രം ധരിച്ച് ഉദ്യോഗസ്ഥർ

പോളിംഗ് ജീവനക്കാര്‍ രാജാവിന്റെയും രാജ്ഞിയുടെയും വസ്ത്രം ധരിച്ചിരുന്നതായാണ് റിപ്പോർട്ട്. കര്‍ണാടകയിലെ 14 സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

New Update
vote Untitled54542.jpg

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം കിരീടം അടക്കമുള്ള കുടുകരുടെ പാരമ്പര്യ വേഷം ധരിച്ച് ആഘോഷവുമായി വോട്ടർമാർ.

Advertisment

പോളിംഗ് ജീവനക്കാര്‍ രാജാവിന്റെയും രാജ്ഞിയുടെയും വസ്ത്രം ധരിച്ചിരുന്നതായാണ് റിപ്പോർട്ട്. കര്‍ണാടകയിലെ 14 സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

അതെസമയം, എന്‍സിപി (എസ്പി) വിഭാഗം നേതാവ് ശരദ് പവാര്‍ ബാരാമതിയിലെ മലേഗോണിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മകളും ബാരാമതിയിലെ സ്ഥാനാര്‍ത്ഥിയുമായ സുപ്രിയ സുലൈയും ചെറുമകള്‍ രേവതി സുലൈയും പവാറിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.

 പത്ത് വര്‍ഷമായി മുംബൈയില്‍ വോട്ടു ചെയ്യുന്ന പവാര്‍ ഇത്തവണ വോട്ട് ബാരാമതിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Advertisment