Advertisment

ഇത് ഭിന്നിപ്പിക്കാനുള്ള ശ്രമം: സിഎഎ അംഗീകരിക്കാനാകില്ലെന്ന് നടൻ വിജയ്

New Update
Actor Vijay CAA

ചെന്നൈ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ തമിഴ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് രംഗത്ത്. ഈ നിയമത്തിലൂടെ കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്നാട്ടിൽ സിഐഎ നടപ്പാക്കാൻ അനുവദിക്കില്ലെന്നും താരം വ്യക്തമാക്കി. 

Advertisment

2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള വിവാദ നിയമം പാർലമെൻ്റ് പാസാക്കി നാല് വർഷത്തിന് ശേഷം നിയമങ്ങൾ വിജ്ഞാപനം ചെയ്തുകൊണ്ട് കേന്ദ്രം സിഎഎ നടപ്പിലാക്കി .

എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. ഈ നിയമം തമിഴ്‌നാട്ടിൽ നടപ്പാക്കുന്നില്ലെന്ന് നേതാക്കൾ ഉറപ്പുവരുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തെ ഭിന്നിപ്പിക്കാനും അന്തരീക്ഷത്തെ ധ്രുവീകരിക്കാനും ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വിജയ്ക്ക് പുറമേ, മറ്റ് പ്രതിപക്ഷ നേതാക്കളും പൗരത്വ ഭേദഗതി നിയമത്തെ മുൻനിർത്തി കേന്ദ്രത്തെ വിമർശിച്ചു .

ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു, ജനങ്ങൾ ബിജെപി ഉചിതമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment