Advertisment

പ്രതിപക്ഷത്ത് ഞങ്ങള്‍ക്ക് സുഹൃത്തുക്കളുണ്ട്. ന്യായ യാത്രയില്‍ ഒരു മാന്യന്‍ ഉണ്ട്. അദ്ദേഹം തന്റെ 'ന്യായ് പലക' കാല്‍ക്കീഴില്‍ നിന്ന് നീക്കം ചെയ്തു . പശ്ചിമ ബംഗാളില്‍ ടിഎംസി അവരോടൊപ്പം ചേരില്ല, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും അവരോടൊപ്പം ചേരില്ല; ബിജെപി 340ലധികം സീറ്റില്‍ വിജയിച്ച് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി

New Update
bjpffggfggfnn

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 340ലധികം സീറ്റില്‍ വിജയിച്ച് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. 2019ല്‍ 300ലധികം സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് താന്‍ പ്രവചിച്ചത്. അങ്ങനെ തന്നെ സംഭവിച്ചു.

Advertisment

 2024ല്‍ ബിജെപി 340ലധികം സീറ്റില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വരുന്ന പൊതുതെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

'പ്രതിപക്ഷത്ത് ഞങ്ങള്‍ക്ക് സുഹൃത്തുക്കളുണ്ട്. ന്യായ യാത്രയില്‍ ഒരു മാന്യന്‍ ഉണ്ട്. അദ്ദേഹം തന്റെ 'ന്യായ് പലക' കാല്‍ക്കീഴില്‍ നിന്ന് നീക്കം ചെയ്തു . പശ്ചിമ ബംഗാളില്‍ ടിഎംസി അവരോടൊപ്പം ചേരില്ല, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയും അവരോടൊപ്പം ചേരില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ 340 മുതല്‍ 350 വരെ സീറ്റ് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത്രയും സീറ്റുകളില്‍ വാതുവെയ്ക്കാന്‍ എനിക്ക് ഒരു ഭയവുമില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്' - ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

'മൊത്തത്തില്‍ 11 കോടിയിലധികം ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി. അത് പെണ്‍കുട്ടികളുടെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു. അതുപോലെ, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയുള്ള വീടുകള്‍ ഞങ്ങള്‍ നല്‍കി.

കൂടാതെ സ്വത്തിന്റെ ഉടമസ്ഥാവകാശം വീട്ടിലെ സ്ത്രീയുടെ പേരിലാണ്. ഇത് അടിസ്ഥാനപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു,'- ഹര്‍ദീപ് സിങ് പുരി കൂട്ടിച്ചേര്‍ത്തു.

Advertisment