Advertisment

അഞ്ച് വയസ്സുകാരന്റെ ശ്വാസ നാളത്തിൽ എൽ ഇ ഡി ബൾബ് ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ

New Update
led-bulb.jpg

ചെന്നൈ: അഞ്ച് വയസ്സുകാരന്റെ  ശ്വാസ നാളത്തിൽ കുടുങ്ങിയ എൽ ഇ ഡി ബൾബ്  ശസ്ത്രക്രിയയിലൂടെ  പുറത്തെടുത്ത് ഡോക്ടർമാർ. ചെന്നൈയിലാണ് സംഭവം.

Advertisment

ഒരു മാസം മുൻപാണ്  ചുമ ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങളാൽ  കുട്ടിയെ ചെന്നൈയിലെ ആശുപത്രിയിലെത്തിക്കുന്നത്. വിശദമായ  പരിശോധനയിൽ ഒരു എൽ ഇ ഡി ബൾബ് കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയിരിക്കുന്നതായി  ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. കളിക്കിടയിൽ  എൽ ഇ ഡി ബൾബ് കുട്ടിയുടെ ശ്വാസനാളത്തിൽ അകപ്പെട്ടതാകാമെന്ന് സൂചന.  ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച്  രണ്ട് തവണ അത് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന്  സങ്കീർണ്ണതകളില്ലാത്ത ചെറിയൊരു ശസ്ത്രക്രിയയിലൂടെ  ഡോക്ടർമാർ അത് പുറത്തെടുക്കുകയായിരുന്നു.

ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിലെ ഡോ മധുവിന്റെ  നേതൃത്വത്തിൽ മൂന്ന് പീഡിയാട്രിക് സർജൻമാരും മൂന്ന് അനസ്‌തേഷ്യോളജിസ്റ്റുകളും ഉൾപ്പെട്ട ഓപ്പറേഷൻ ഒന്നര മണിക്കൂർ ആണ് നീണ്ടുനിന്നത്. കഴിഞ്ഞ ഏപ്രിൽ 26 ന്  ആയിരുന്നു സർജറി. സങ്കീർണതകളില്ലാത്ത സർജറിയായതിനാൽ  തന്നെ രണ്ട് ദിവസത്തിനുള്ളിൽ കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.

Advertisment