Advertisment

എംകെ സ്റ്റാലിനെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അണ്ണാമലയ്ക്കും പഴനി സ്വാമിക്കുമെതിരെ പരാതി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
defamation-case

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ അപകീർത്തി പരാമർശം നടത്തിയ എഐഡിഎംകെ, ബിജെപി നേതാക്കൾക്കെതിരെ മാനനഷ്ടപരാതി.

Advertisment

 തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്‌നാട്ടിൽ മയക്കുമരുന്ന് വിതരണം നടത്തിയെന്ന പരാമർശം നടത്തിയതിനാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ എന്നിവർക്കെതിരെ സെഷൻസ് കോടതിയിൽ പരാതി സമർപ്പിച്ചത് .

ഡിഎംകെ നേതാവ് ജി.ദേവരാജൻ സമർപ്പിച്ച വിവിധ പരാതിയിൽ സിറ്റി പബ്ലിക് പ്രോസിക്യൂട്ടർ സെക്ഷൻ 499,500 ഐപിസി പ്രകാരമുള്ള കുറ്റങ്ങൾക്ക് ഇരുവരെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. 

സംസ്ഥാന പ്രതിപക്ഷ നേതാവ് പളനിസ്വാമി അടുത്തിടെ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നും സ്റ്റാലിൻ്റെ പൊതു പരിപാടികളുടെ നടത്തിപ്പിലെ പെരുമാറ്റത്തിൽ സ്റ്റാലിൻ്റെ പ്രശസ്തി ഹനിക്കാൻ ഉദ്ദേശിച്ചാണെന്നും ദേവരാജൻ നൽകിയ പരാതിയിൽ പറയുന്നു.

Advertisment