Advertisment

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ; കനിമൊഴിയും ദയാനിധി മാരനും വീണ്ടും ജനവിധി തേടും; പതിനൊന്ന് പുതുമുഖങ്ങളും മൂന്ന് വനിതകളും ഡിഎംകെയുടെ പട്ടികയില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
mk stalin.

ചെന്നൈ: മത്സരിക്കുന്ന 21 സീറ്റിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ.

Advertisment

കനിമൊഴി കരുണാനിധി (തൂത്തുക്കുടി), ദയാനിധി മാരന്‍ (സെന്‍ട്രല്‍ ചെന്നൈ), കലാനിധി വീരസ്വാമി (നോര്‍ത്ത് ചെന്നൈ), തമിഴച്ചി തങ്കപാണ്ഡ്യന്‍ (തെക്കന്‍ ചെന്നൈ), കരിര്‍ ആനന്ദ് (വെല്ലൂര്‍) തുടങ്ങിയ പ്രമുഖര്‍ വീണ്ടും ജനവിധി തേടും. 

പതിനൊന്ന് പുതുമുഖങ്ങള്‍ ഡിഎംകെയുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് വനിതകളും പട്ടികയില്‍ ഇടംനേടി. ഡോക്ടറേറ്റുള്ള രണ്ട് പേരും രണ്ട് ഡോക്ടര്‍മാരും ആറ് അഭിഭാഷകരും പട്ടികയിൽ ഇടംപിടിച്ചു.

 

Advertisment