Advertisment

പത്ത് വർഷം മുൻപ് മോദി രാജ്യത്തിന് നൽകിയ ഒരു വാഗ്ദാനങ്ങളും നടപ്പാക്കിയിട്ടില്ല; മോദി ഇനിയും ഭരണത്തിൽ വരണമെന്ന് ബിജെപി ആ​ഗ്രഹിക്കുമ്പോള്‍ മോദി ഇനി ഭരണത്തിൽ വരരുത് എന്നാണ് രാജ്യം ആ​ഗ്രഹിക്കുന്നത്; ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് എം കെ സ്റ്റാലിൻ

New Update
stalin help manipur

ചെന്നൈ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും മോദിയും കുറച്ചധികം വിയർക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്‍റെ പേടി മോദിയുടെ മുഖത്ത് ഇപ്പോഴേ ഉണ്ട്.

Advertisment

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഓടി നടന്ന് മോദി പല പദ്ധതികളും ഉദ്ഘാടനം ചെയ്യുകയാണെന്നും ഇത് തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മോദിയുടെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം മുൻപ് മോദി രാജ്യത്തിന് നൽകിയ ഒരു വാഗ്ദാനങ്ങളും നടപ്പാക്കിയിട്ടില്ലെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. മോദി ഇനിയും ഭരണത്തിൽ വരണമെന്ന് ബിജെപി അനുഭാവികൾ ആ​ഗ്രഹിക്കുമ്പോള്‍, മോദി ഇനി ഭരണത്തിൽ വരരുത് എന്നാണ് രാജ്യം ആ​ഗ്രഹിക്കുന്നത്.

ബിജെപിക്കും മോദിക്കുമെതിരെ എതിരാളികൾ ഇല്ലെന്നും ബിജെപിക്കെതിരെ ആരും ഒന്നും പറയില്ലെന്നുമാണ് അവരുടെ മനോഭാവമെന്നും സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളം ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്. 2025ൽ കമ്മൽ ഹാസൻ്റെ പാർട്ടിയുടെ ശബ്ദം രാജ്യസഭയിൽ പ്രതിധ്വനിക്കും എന്നും സ്റ്റാലിൻ പറഞ്ഞു.

Advertisment