Advertisment

തമിഴ്നാട് മന്ത്രിയായി കെ പൊൻമുടി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ച് ഗവർണർ ടി എൻ രവി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
തമിഴ്നാട്ടിൽ മന്ത്രിമാരെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്: സെന്തിൽ ബാലാജിക്കു പിന്നാലെ കെ. പൊന്മുടിയുടെ വീട്ടിൽ പരിശോധന

ചെന്നൈ: തമിഴ്നാട് മന്ത്രിയായി കെ പൊൻമുടി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ച് ഗവർണർ ടി എൻ രവി കത്ത് നല്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ചടങ്ങ്.

Advertisment

ഡിഎംകെ നേതാവായ കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നൽകാൻ ഗവർണറോട് കോടതി നിർദേശിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവർണർ തള്ളുകയായിരുന്നു.

 

Advertisment