Advertisment

'തമിഴക വെട്രി കഴകം'; പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്

New Update
vijayyy

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. 'തമിഴ് വെട്രി കഴകം' എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  

Advertisment

“ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു.

"രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എൻ്റെ അഗാധമായ ആഗ്രഹം. അതിൽ പൂർണ്ണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു," താരം പറഞ്ഞു.

“നിങ്ങൾക്കെല്ലാം നിലവിലെ രാഷ്ട്രീയ സാ​ഹചര്യത്തെക്കുറിച്ച് അറിയാം“ നടൻ വിജയ്‌യുടെ രാഷ്ട്രീയ നീക്കത്തെ കൂടുതൽ വിശദീകരിച്ചുകൊണ്ട് പ്രസ്താവനയിൽ പറയുന്നു. 

Advertisment