Advertisment

ഡെയ്ലിഹണ്ട് 'ട്രസ്റ്റ് ഓഫ് നേഷന്‍' സര്‍വേയില്‍ പങ്കെടുത്ത 64% പേരും പറയുന്നു: വീണ്ടും പ്രധാനമന്ത്രിയാകേണ്ടത് നരേന്ദ്ര മോദി തന്നെ! നിലവിലെ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി 61% പേര്‍; രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി പ്രതികരിച്ചത് 21.8% പേര്‍

കേരളത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി മോദി 40.8% നേടിയപ്പോള്‍ രാഹുല്‍ ഗാന്ധി 40.5% പിന്തുണ നേടി. തെലങ്കാനയില്‍ നരേന്ദ്ര മോദിക്ക് 60.1 ശതമാനം വോട്ടാണ് ലഭിച്ചത്.

New Update
modi rahul newsUntitled.jpg

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനപിന്തുണ വര്‍ധിച്ചെന്ന് മുന്‍നിര പ്രാദേശിക വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ട് സര്‍വ്വേ റിപ്പോര്‍ട്ട്. ട്രസ്റ്റ് ഓഫ് നേഷന്‍ എന്ന സര്‍വ്വേയില്‍ പങ്കെടുത്ത 77 ലക്ഷം ജനങ്ങളില്‍ 64 ശതമാനവും മോദിയുടെ ഭരണ തുടര്‍ച്ച വേണമെന്ന് ആഗ്രഹിക്കുന്നു. ചെറിയ ഗ്രാമങ്ങള്‍ മുതല്‍ മെട്രോ നഗരങ്ങളില്‍ വരെയുള്ളവര്‍ സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തി.

Advertisment

മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 11 ഭാഷകളിലായിരുന്നു സര്‍വേ. 11 ഭാഷകളില്‍ നടത്തിയ വിപുലമായ ഓണ്‍ലൈന്‍ സര്‍വേയില്‍ 77 ലക്ഷത്തിലധികം ആളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ തേടുകയും 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള പൊതുവികാരത്തെക്കുറിച്ച് വിലയേറിയ ഉള്‍ക്കാഴ്ചകള്‍ തേടുകയും ചെയ്തു.

സര്‍വ്വേയില്‍ പങ്കെടുത്ത 61% പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി/എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് 63% പേര്‍ അഭിപ്രായപ്പെട്ടു. 

സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ മൂന്ന് പേരും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്ന് അഭിപ്രായപ്പെട്ടു. 21.8% പേര്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി പ്രതികരിച്ചു. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി/എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. 

ഡല്‍ഹിയില്‍ 57.7 ശതമാനം വോട്ട് നേടി പ്രധാനമന്ത്രി മോദി മുന്നിട്ടുനിന്നു. രാഹുല്‍ ഗാന്ധിക്ക് 24.2% വോട്ടും യോഗി ആദിത്യനാഥിന് 13.7% വോട്ടും ലഭിച്ചു. ഉത്തര്‍പ്രദേശില്‍ 78.2% വോട്ട് നേടി പ്രധാനമന്ത്രി മോദി മുന്നിട്ടു നില്‍ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് 10% വോട്ടാണ് ലഭിച്ചത്.

പശ്ചിമ ബംഗാളിലും മോദിയാണ് ജനപ്രീതിയില്‍ മുന്നില്‍. ഇവിടെ പ്രധാനമന്ത്രി മോദിയ്ക്ക് 62.6% വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 19.6% വോട്ടും മമത ബാനര്‍ജിക്ക് 14.8% വോട്ടും ലഭിച്ചു. തമിഴ്നാട്ടില്‍ 44.1% പിന്തുണയുമായി രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 43.2% വോട്ടുമായി തൊട്ടുപിന്നിലുണ്ട്. 

കേരളത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി മോദി 40.8% നേടിയപ്പോള്‍ രാഹുല്‍ ഗാന്ധി 40.5% പിന്തുണ നേടി. തെലങ്കാനയില്‍ നരേന്ദ്ര മോദിക്ക് 60.1 ശതമാനം വോട്ടാണ് ലഭിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഇവിടെ 26.5 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ചന്ദ്രബാബു നായിഡുവിന് 6.6 ശതമാനം വോട്ട് ലഭിച്ചു. ആന്ധ്രാപ്രദേശില്‍ 71.8 ശതമാനം വോട്ട് മോദിക്ക് ലഭിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 17.9 ശതമാനം വോട്ട് ലഭിച്ചു. അതെസമയം എന്‍. ചന്ദ്രബാബു നായിഡുവിന് 7.4 ശതമാനം വോട്ടാണ് ലഭിച്ചത്.

Advertisment