Advertisment

അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kejriwal Untitleed.jpg

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അദ്ദേഹം അറസ്റ്റിലായത്.  

Advertisment

അറസ്റ്റും തുടർന്നുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ റിമാൻഡ് നിയമവിരുദ്ധമായതിനാൽ, തന്നെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിൻ്റെ ഹർജി രാവിലെ 10.30ന് പരിഗണിക്കും. 

മാർച്ച് 21-ന് ആണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഡൽഹി കോടതി മാർച്ച് 28 വരെ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ അനുവദിച്ചു.

കഴിഞ്ഞ ആഴ്ച കെജ്‌രിവാൾ തൻ്റെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഹോളി അവധിയ്ക്കായി അടച്ചതിനാൽ അടിയന്തര വാദം കേൾക്കണമെന്ന അദ്ദേഹത്തിൻ്റെ അപേക്ഷ നിരസിക്കുകയായിരുന്നു. 

Advertisment