Advertisment

ശ്രീരാമൻ ശ്രീകോവിലിൽ..!: തൽസമയ സംപ്രേഷണം തടയാനാകില്ല, തമിഴ്നാട് സർക്കാരിനെതിരെ സുപ്രീം കോടതി

New Update
ramm

ഡല്‍ഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തൽസമയ സംപ്രേഷണത്തിനുള്ള അനുമതി തള്ളിക്കളയാൻ കഴിയില്ലെന്ന് തമിഴ്നാട് സർക്കാരിനോട് സുപ്രീം കോടതി. സംസ്ഥാനത്തിലുടനീളം പ്രതിഷ്ഠാ കർമ്മത്തിന്റെ തൽസമയ സംപ്രേഷണം നിരോധിച്ചു എന്ന ബിജെപി ആരോപണത്തെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടൽ. 

Advertisment

രാമക്ഷേത്ര ഉദ്ഘാടനത്തിൻ്റെയും പ്രതിഷ്ഠാ കർമ്മത്തിന്റെയും തൽസമയ സംപ്രേഷണം അനുവദിക്കുന്നത് തടയാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാരിനെതിരെ സുപ്രീം കോടതി.

പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തടയുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മറ്റ് വിവിധ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടം ആയതുകൊണ്ട് മാത്രം തൽസമയ സംപ്രേഷണത്തിനായുള്ള അനുമതി നിഷേധിക്കാനാകില്ല എന്നാണ് കോടതി ചൂണ്ടികാട്ടിയത്. 

സമഭാവനയോടെ കഴിയുന്ന ഒരു സമൂഹമാണ് നമ്മുടേത്. മറ്റുള്ള സമുദായങ്ങൾ ഉണ്ട് എന്നതിൻ്റെ പേരിൽ സംപ്രേഷണം തടയാനാകില്ല.

നിയമാനുസൃതമായി മാത്രം ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും വാക്കാലുള്ള  ഉത്തരവുകൾ പ്രകാരം പ്രവർത്തിക്കരുതെന്നും ഉദ്യോഗസ്ഥർ ഇപ്രകാരം മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഓർക്കണമെന്നും കോടതി വ്യക്തമാക്കി.

Advertisment