Advertisment

നികുതി പുനര്‍നിര്‍ണയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

New Update
court2

ഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ നികുതി പുനര്‍ നിര്‍ണയ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. 2017 മുതല്‍ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.

നേരത്തെ 2014-15, 2016-17 വര്‍ഷങ്ങളിലെ റീ അസസ്‌മെന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ റീഅസസ്‌മെന്റിനെതിരെ ഹര്‍ജി നല്‍കിയത്.

നേരത്തെയുള്ള വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ, പുരുഷേന്ദ്ര കുമാര്‍ എന്നിവരുടെ ഉത്തരവ്. 

Advertisment