Advertisment

ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗബാധ; രാജ്യത്ത് ജെഎന്‍.1 സ്ഥിരീകരിച്ചത് 178 പേര്‍ക്ക്; 47 പേര്‍ ഗോവയില്‍

New Update
67677

ഡല്‍ഹി: രാജ്യത്ത് 841 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

Advertisment

ഇതോടെ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം ഇത് 3997 ആയിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു.

കേരളം, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളിലാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് ജെഎന്‍.1 ഉപവകഭേദത്തിന്റെ ആവിര്‍ഭാവവും തണുത്ത കാലാവസ്ഥയും രോഗബാധ വര്‍ധിക്കുന്നതിന് കാരണമായാതായാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

രാജ്യത്ത് ഒമ്പതു സംസ്ഥാനങ്ങളിലായി ഇതുവരെ 178 രോഗികളില്‍ ജെഎന്‍.1 ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 47 എണ്ണം ഗോവയിലാണ്. രണ്ടാം സ്ഥാനത്ത് കേരളമാണ്. 41 എണ്ണം. ഗുജറാത്തില്‍ 36 ഉം, കര്‍ണാടകയില്‍ 24 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

Advertisment