Advertisment

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന്റെ ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും

New Update
” നിങ്ങള്‍ എവിടെയാണ് കുടുക്കിലായത്? എത്ര തുക നിങ്ങള്‍ കൊടുത്തു? എത്ര പണം അവര്‍ ആവശ്യപ്പെട്ടു? ; ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ അത്ര എളുപ്പമല്ല  ;14 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്നവിജയ് ഗോയലിന്റെ അവകാശ വാദത്തിന് മറുപടിയുമായി കെജ്‌രിവാള്‍ 

ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. അഴിമതിയുടെ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാളാണെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. സഞ്ജയ്‌ സിംഗ് എംപിക്ക് ഇതേ കേസിൽ ജാമ്യം നൽകിയത് ഏറെ പ്രതീക്ഷയോടെയാണ് ആം ആദ്മി കാണുന്നത്.

Advertisment

മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ചു സഞ്ജയ്‌ സിംഗ് എംപി പുറത്തു വന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറത്തു വരുന്നത്.സുപ്രീംകോടതിയിൽ ഇ.ഡി എംപിയുടെ ജാമ്യത്തെ എതിർത്തില്ല. എന്നാൽ കെജ്‌രിവാളിന്റെ ജാമ്യത്തെ ശക്തമായി എതിർക്കുന്നുണ്ട്.അഴിമതി പണത്തിന്റെ ഗുണഭോക്താവ് ആം ആദ്മി പാർട്ടിയാണെന്നാണ് ഇഡിയുടെ വാദം.

സാക്ഷികളുടെ മൊഴിയിൽ നിന്ന് മദ്യനയം തീരുമാനിക്കുന്നതിൽ കെജ്‌രിവാൾ മുഖ്യപങ്കാളിയായിരുന്നുവെന്നും അന്വേഷണം പുതിയ ഘട്ടത്തിലാണ് എന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു.എന്നാൽ, അപമാനിക്കാനും ദുർബലനാക്കാനുമാണ് ലോകസഭതെരഞ്ഞെടുപ്പ് സമയത്ത് ഇഡി തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് കെജ്‌രിവാൾ വാദിച്ചു.

മുഖ്യമന്ത്രിയേയും ആംആദ്മിയെയും തകർക്കാനുള്ള നീക്കം ആണ് അറസ്റ്റിന് പിന്നിൽ.തെളിവുകളോ സാക്ഷിമൊഴികളോ ഉണ്ടായില്ല. അറസ്റ്റ് നടന്നപ്പോൾ വീട്ടിൽവെച്ചും ഉദ്യോഗസ്ഥർ മൊഴി എടുത്തില്ലെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്വി പറഞ്ഞു. കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഈ മാസം 7ന് ജന്തർ മന്തറിൽ ആംആദ്മി ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Advertisment