Advertisment

"കീപ്പ് ദ ഡോർ ഓപ്പൺ": ആഗോള ഇന്ത്യൻ പ്രവാസികൾക്ക്  ഇരട്ട പൗരത്വത്തിനായി വാദിച്ചുകൊണ്ടുള്ള ക്യാമ്പയിന് തുടക്കം കുറിച്ചു; ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ' - ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കൺസൾട്ടേഷൻ കോൺഫറൻസ്' ജനുവരി 16 - ന്

author-image
റോമി കുര്യാക്കോസ്
Updated On
New Update
consultation conference

ന്യൂ ഡൽഹി: ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ട പൗരത്വത്തിനായി വാദിച്ചുകൊണ്ട് 'ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ' - ന്റെ ആഭിമുഖ്യത്തിൽ "കീപ്പ് ദ ഡോർ ഓപ്പൺ - " കാമ്പയിന് തുടക്കം കുറിച്ചു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയാണ് 'ഇന്ത്യൻ ഡയസ്‌പോറ ഗ്ലോബൽ'

Advertisment

മറ്റൊരു രാജ്യത്ത് പൗരത്വം നേടുമ്പോൾ, നിലവിലെ നിയന്ത്രണങ്ങൾ  മൂലം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കേണ്ടി വരുന്ന ഇന്ത്യൻ കുടിയേറ്റക്കാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണ് കാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഇരട്ട പൗരത്വത്തിന്റെ നിയമപരമായ ഭരണഘടനാ - സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, നിയമനിർമ്മാണ വശങ്ങൾ പരിശോധിക്കുന്നതിനായി ഒരു 'കൺസൾട്ടേഷൻ കോൺഫറൻസും' ഇന്ത്യൻ ഡയസ്പോറ ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. 2024 ജനുവരി 16 - ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ന്യൂ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷണൽ ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വെച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്.

keep the door open

ഇന്ത്യൻ നിയമ നിർമ്മാതാക്കൾ, നയതന്ത്രജ്ഞർ, പ്രമുഖ വ്യക്തികൾ, സാമൂഹിക പ്രവർത്തകർ, മാധ്യമങ്ങൾ എന്നിവരിൽ നിന്നുള്ള പിന്തുണ ക്ഷണിച്ചുകൊണ്ട് ഇരട്ട പൗരത്വം സംബന്ധിച്ച് നിയമ നിർമ്മാതാക്കളുടെ വിവിധ വീക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ജനുവരി 16 - ലെ കൺസൾട്ടേഷൻ കോൺഫറൻസ് വേദിയാവും. ആഗോള തലത്തിൽ വ്യക്തികളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ക്ഷേമത്തിൽ ഇരട്ട പൗരത്വം ചെലുത്തുന്ന സ്വാധീനങ്ങളുടെ നല്ല വശങ്ങളിലേക്ക് വെളിച്ചം വീശുവാൻ ഈ സമ്മേളത്തിന് സാധിക്കും.

യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇരട്ട പൗരത്വം അനുവദിക്കുകയും അവരുടെ ബിസിനസ്സ് വിജയവും ആഗോള ചലനാത്മകതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇരട്ട പൗരത്വം സാധ്യമായാൽ, രാജ്യം അഭിമുഖീകരിക്കുന്ന "മസ്തിഷ്ക ചോർച്ച"ക്ക് ഒരു പരിഹാരമാകുമെന്ന് തന്നെയാണ് ഇന്ത്യൻ ഡയസ്പോറ ഗ്ലോബൽ വിശ്വസിക്കുന്നത്. 

പരിപാടിയുടെ വിശദാംശങ്ങൾ:

Title: Keep The Door Open - Dual Citizenship

Consultation Conference

Date: January 16, 2024

Time: 3:00 PM (IST)

Venue: Constitutional Club of India, New Delhi

Advertisment