ഡല്‍ഹി: ഡൽഹി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ് (ഡാക്ക്) ന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ഡാക്ക് പ്രസിഡന്റ് റെജി മാത്യൂസ് ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നോർക്ക ഡവലപ്മെന്‍റ് ഓഫീസർ ജെ ഷാജിമോൻ, കലാകൗമുദി ഡൽഹി ബ്യൂറോ ചീഫ് കെ.പി രാജീവ്, ഷൈൻ വി.പി, വിജോയ് ഷാല്‍, സജി വര്ഗീസ് (ട്രഷറര്‍) ജെസ്സി ജോസ് (ജെടി സെക്രട്ടറി), അൻസാർ എ (ജെടി ട്രഷറര്‍) എന്നിവർ സന്നിഹിതരായിരുന്നു. ഡാക്ക് കുടുംബാംഗങ്ങളുടെ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു. സ്നേഹ വിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.