Advertisment

ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സാന്തോം ബൈബിൾ കൺവെൻഷൻ സീറോ മലബാർ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു

New Update
santhome bible convension inauguration

ന്യൂ ഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിരാഗാന്ധി സ്റ്റേഡിയം കോംപ്ലക്സ്കിൽ പ്രശസ്ത വചന പ്രാഘോഷകൻ റവ. ഫാ. ഡോമിനിക് വാളൻമനാൽ നയിക്കുന്ന സാന്തോം ബൈബിൾ കൺവെൻഷൻ സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.

Advertisment

മേജർ ആർച്ച്ബിഷപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാജ്യ തലസ്ഥാനത്തെ ഫരിദാബാദ് രൂപതയിൽ സന്ദർശനം നടത്തുന്ന പിതാവിനെ കൺവെൻഷൻ സ്റ്റേഡിയത്തിൽ വിശ്വാസികൾ, രൂപത അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ മാർ ജോസ് പുത്തെൻവീട്ടിൽ എന്നിവരോട് ചേർന്ന് സ്വീകരിച്ചു.  

മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വി. കുർബാനയ്ക്ക് ശേഷം ദീപം തെളിയിച്ച് കൺവെൻഷൻ അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ജീവിതത്തിന്റെ ആത്മീയത സ്വന്തം അകത്തളങ്ങളിലേക്ക് തന്നെയുള്ള തിരിഞ്ഞു നോട്ടം ആയിരിക്കണമെന്ന് വി. കുർബാന മദ്ധ്യേ വചന സന്ദേശത്തിൽ തട്ടിൽ പിതാവ് പറഞ്ഞു.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8 മണിക്ക് ജപമാലയോട് കൂടെ ആരംഭിക്കുന്ന ബൈബിൾ കൺവെൻഷൻ രൂപത അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ വൈകീട്ട് 4 മണിക്ക് നടത്തപ്പെടുന്ന വി. കുർബാനയോട് കൂടെ പൂർത്തിയാകും.

Advertisment