Advertisment

ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാന്തോം ബൈബിൾ കൺവെൻഷൻ സമാപിച്ചു

New Update
faridabad diocese bible convension-2

ന്യൂ ഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐടിഒ ഇന്ദിരാ ഗാന്ധി സ്റ്റേഡിയം കോംപ്ലക്സ്കിൽ 2 ദിവസമായി നടന്ന 'കൃപാഭിഷേകം 2024' സാന്തോം ബൈബിൾ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. വൈകീട്ട് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തി. 

കൺവെൻഷന്റെ സമാപനത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവ വൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദീകരുടെയും കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള 6000 ത്തിൽ പരം വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുത്തു.

Advertisment