Advertisment

ഡല്‍ഹി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്സിന്‍റെ നേതൃത്വത്തില്‍ പ്രവാസി ക്ഷേമനിധിയിൽ അംഗത്വവും അതിൻ്റെ പ്രയോജനവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് ഞായറാഴ്ച

New Update
dak

ഡല്‍ഹി: പ്രവാസി ക്ഷേമനിധിയിൽ അംഗത്വവും അതിൻ്റെ പ്രയോജനവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് (പ്രതിമാസം 3000 രൂപ പെൻഷൻ ഉൾപ്പെടെയുള്ള) ഫെബ്രുവരി 18 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക്  ഡിഎകെ (അസോസിയേഷൻ ഓഫ് കേരളൈറ്റ്സ്) ന്റെ  നേതൃത്വത്തിൽ മുനിർക്കയിലുള്ള ഹോട്ട് വിംഗ്സ് റെസ്റ്റോറൻ്റിൽ വച്ച്  നടത്തപ്പെടുന്നു. 

ക്ലാസ് നയിക്കുന്നത് ഷാജിമോൻ (നോർക്ക ഡെവലൊപ്മെന്റ് ഓഫീസർ). നോർക്ക പ്രവാസി  ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനുള്ള സൗകര്യവും  ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  7012233449.

Advertisment