Advertisment

ഡൽഹി നജഫ്ഗഡ് ക്ഷേത്രത്തില്‍ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിനിര്‍ഭരമായി

author-image
പി.എന്‍ ഷാജി
New Update
najafgarh chottanikkara tample ponkala

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും ആറ്റുകാൽ പൊങ്കാല നടത്തി. നാട്ടിൽ നടന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന ഡൽഹിയിലെ ഭക്ത ജനങ്ങൾക്കു വേണ്ടിയായിരുന്നു ക്ഷേത്രാങ്കണത്തിൽ സൗകര്യം ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. 

najafgarh chottanikkara tample ponkala-2

രാവിലെ മഹാഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. രാവിലെ നിർമ്മാല്യ ദർശനം, പ്രഭാത പൂജകൾ, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

Advertisment