Advertisment

സിപിഎം കേന്ദ്രങ്ങളെ വെട്ടിലാക്കി ദേവികുളം മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ ഡല്‍ഹിയില്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ ? ബിജെപി പ്രവേശനം ഉടനെന്ന് റിപ്പോര്‍ട്ട്. പത്മജയുടെ ബിജെപി മാറ്റം ആയുധമാക്കിയ സിപിഎമ്മിന്‍റെ വായടപ്പിച്ച് രാജേന്ദ്രന്‍റെ നീക്കം. ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം കണ്‍വന്‍ഷനില്‍ പങ്കെടുത്ത രാജേന്ദ്രന്‍റെ ബിജെപി നീക്കം വിവാദമാകുമ്പോള്‍

ഡല്‍ഹിയില്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ദാവദേക്കറെ വസതിയിലെത്തി സന്ദര്‍ശിച്ച രാജേന്ദ്രന്‍ ബിജെപിയിലേയ്ക്കു തന്നെ എന്ന സൂചന നല്‍കിയിരിക്കുകയാണ്.

New Update
s rajendran

ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേയ്ക്കുള്ള ഒഴുക്കിനിടെ സിപിഎമ്മിനെ വെട്ടിലാക്കി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ കരുനീക്കം.

Advertisment

ഡല്‍ഹിയില്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ദാവദേക്കറെ വസതിയിലെത്തി സന്ദര്‍ശിച്ച രാജേന്ദ്രന്‍ ബിജെപിയിലേയ്ക്കു തന്നെ എന്ന സൂചന നല്‍കിയിരിക്കുകയാണ്.


കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത രാജേന്ദ്രന്‍ ഇന്ന് പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.


ഇടുക്കിയില്‍ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് രാജേന്ദ്രന്‍. മൂന്നു തവണ ദേവികുളം എംഎല്‍എ ആയിരുന്ന രാജേന്ദ്രന്‍ ഹൈറേഞ്ച് മേഖലയില്‍ വ്യാപക സ്വാധീനമുള്ള നേതാവാണ്.

ജില്ലയില്‍ ഒന്നാമനായ എംഎം മണിയുമായി കൊമ്പുകോര്‍ത്തതാണ് രാജേന്ദ്രന് വിനയായത്. അതോടെ പാര്‍ട്ടി സമ്മേളനത്തില്‍ തന്നെ രാജേന്ദ്രന്‍ വെട്ടിനിരത്തലിന് വിധേയനായി.

രാജേന്ദ്രന്‍ ഒടുവില്‍ ബിജെപി പാളയത്തിലെത്തുന്നതോടെ അത് സിപിഎമ്മിന് നല്‍കുന്ന പ്രഹരം ചെറുതല്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പത്മജാ വേണുഗോപാലിന്‍റെയും മറ്റും ബിജെപി പ്രവേശനം കോണ്‍ഗ്രസിനെതിരെ പ്രയോഗിക്കുന്ന സിപിഎമ്മിന്‍റെ വായടപ്പിക്കുന്നതാണ് രാജേന്ദ്രന്‍റെ നീക്കം.

ഉടന്‍ തന്നെ രാജേന്ദ്രന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Advertisment