Advertisment

ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dma janakpuri area

ഡല്‍ഹി: പുതിയതായി തിരഞ്ഞെടുത്ത ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയ ഭാരവാഹികൾ ഡിഎംഎ, ആർകെ പുരം സാംസ്‌കാരിക സമുച്ചയത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ചുമതല ഏറ്റെടുത്തു. 

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിഡണ്ടും ഇലക്ഷൻ കോർഡിനേറ്റരുമായിരുന്ന രഘുനാഥൻ നായർ കെ ജി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര നിർവാഹക സമിതി അധികാരം കൈമാറി. 

ചടങ്ങിൽ ഏരിയ വൈസ് ചെയർമാൻ ബാബു നാരായണൻ, ഇന്റെർണൽ ഓഡിറ്റർ ജിനു എബ്രഹാം, ജോ. ട്രഷറർ കെ എൻ വേണുഗോപാൽ, വനിതാ വിഭാഗം കൺവീനർ സിന്ധു നായർ, ജോ. സെക്രട്ടറി ഷീന രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment