Advertisment

ഡിഎംഎ ലാജ്പത് നഗർ ഏരിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു

author-image
പി.എന്‍ ഷാജി
New Update
dma lajpath nagar

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയയിൽ താൽക്കാലിക (അഡ്ഹോക്) കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു. വൈസ് പ്രസിഡൻ്റ് കെജി രഘുനാഥൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനറായി ബി വിജയകുമാർ, ജോയിൻ്റ് കൺവീനർമാരായി ജോസ്മോൻ ബേബി, എൻവി പ്രിജേഷ് എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കൂടാതെ അംഗങ്ങളായി മീരാ ജോൺ, ജയ്മോൻ കെ മാത്യൂ, രവീന്ദ്രൻ നായർ, മജു അലക്സാണ്ടർ എന്നിവരെയും തെരെഞ്ഞെടുത്തു.

യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡൻ്റ് കെവി മണികണ്ഠൻ, ചീഫ് ട്രഷറാർ മാത്യൂ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment