Advertisment

ഡിഎംഎ കരോൾ ബാഗ്-കണാട്ട് പ്ലേസ് ഏരിയക്ക് പുതിയ സാരഥികൾ

author-image
പി.എന്‍ ഷാജി
Updated On
New Update
dma karol bag

ന്യൂ ഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ  കരോൾ ബാഗ്-കണാട്ട് പ്ലേസ് ഏരിയക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. കരോൾ ബാഗിലെ ജെനിഫർ ഹോട്ടലിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, അഡീഷണൽ ട്രെഷറർ പിഎൻ ഷാജി തുടങ്ങിയവർ നിരീക്ഷകർ ആയിരുന്നു. ജെ സോമനാഥനായിരുന്നു റിട്ടേണിംഗ് ഓഫീസർ. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രെഷറർ മാത്യു ജോസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment

പുതിയ സാരഥികളായി ചെയർമാൻ എകെ സുബ്രഹ്മണ്യൻ, വൈസ് ചെയർമാൻ ടിവി തോമസ്, സെക്രട്ടറി സജിത്ത് കൊമ്പൻ, ജോയിന്റ് സെക്രട്ടറിമാർ വി സുരേഷ് ബാബു, പിഎം ഷാബു, ട്രഷറർ എസ് വിജയകുമാരൻ നായർ, ജോയിന്റ്അ ട്രഷറർ മാത്യു എം ജോസഫ്, ഇന്റെർണൽ ഓഡിറ്റർ എഎം മഹേഷ്, വനിതാ വിഭാഗം കൺവീനർ നിർമ്മലാ നന്ദകുമാർ, ജോയിന്റ് കൺവീനർമാർ രസ്‌നാ സജിത്ത്, റിജ്ജുന ഷാബു എന്നിവരെ തെരെഞ്ഞെടുത്തു.

dma karolbag konat place

കൂടാതെ ജനറൽ കൗൺസിൽ അംഗങ്ങളായി സിനി റോണി, സുനിലാ ടോണി, ജോൺസി ജോസഫ്, റോയ്‌മോൻ സി ബേബി, ആനിയമ്മ നൈനാൻ, ഏലിയാമ്മ എബ്രഹാം, എൽ ശ്രീകുമാരി എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി എൽദോസ് എം ജോയ്,റോണി മാത്യു, അജിത് രാജൻ, വി മാനസി, എസ് ഭുബനേശ്വരൻ, കെഎംഎൻ അനിൽ, പിപി സാജു, ജോബി തോമസ്, ജോബി വർഗീസ്, സജി മാത്യു എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment