Advertisment

ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷു മഹോത്സവം ഏപ്രില്‍ 14ന്

author-image
പി.എന്‍ ഷാജി
New Update
gurugram sector 21 ayyappa temple

ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷു ദിനമായ ഏപ്രിൽ 14 ഞായറാഴ്ച്ച  വിവിധ ചടങ്ങുകളോടെ വിഷു മഹോത്സവം ആഘോഷിക്കുന്നു.

Advertisment

രാവിലെ 5:30 മുതൽ വിഷുക്കണി, നിർമ്മാല്യ ദർശനം, വിഷുക്കൈനീട്ടം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, അഷ്ടാഭിഷേകം എന്നിവ നടക്കും. 11:30 മുതൽ ശ്രീ ഗുരു ദ്രോണാചാര്യ ബാലഗോകുലം അവതരിപ്പിക്കുന്ന ഭജന. തുടർന്ന് ബാലഗോകുലം ഭഗിനി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി. ഉച്ചക്ക് 1:30 മുതൽ അന്നദാനം.

വൈകുന്നേരം 6:30-ന് മഹാ ദീപാരാധന, ദീപക്കാഴ്ച്ച. 7 മണി മുതൽ ഗായത്രി നാട്യാലയം അവതരിപ്പിക്കുന്ന ഭരതനാട്യം ഡാൻസ് ഡ്രാമ, 8:15-ന് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണത്തിനു ശേഷം ലഘു ഭക്ഷണത്തോടെ പരിപാടികൾ സമാപിക്കും.

വഴിപാടുകൾ ബുക്കു ചെയ്യുവാനും അന്നദാനത്തിനു സംഭാവന നൽകുവാനും കൂടുതൽ വിവരങ്ങൾക്കും

01244004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

Advertisment