Advertisment

ഡൽഹി മലയാളി അസോസിയേഷൻ ബദർപ്പൂർ ഏരിയ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

author-image
പി.എന്‍ ഷാജി
New Update
dma badarpur

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ബദർപ്പൂർ ഏരിയ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുൻ ചെയർമാൻ അശോക് കുമാറിൻ്റെ അദ്ധ്യക്ഷതയിലാണ് പൊതുയോഗം ചേർന്നത്. ഡിഎംഎ വൈസ് പ്രസിഡൻ്റ് കെജി രഘുനാഥൻ നായർ ഇലക്ഷൻ കോർഡിേറ്ററും സജി പൂക്കുഞ്ഞ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.

പുതിയ ഭാരവാഹികളായി വൈസ് ചെയർമാൻ എൻ മോഹനൻ, സെക്രട്ടറി എംഎൻ സെൽമ, ജോയിൻ്റ് സെക്രട്ടറിമാർ രമാ കുറുപ്പ്, റെജി സതീഷ്, ട്രഷറാർ കെപി കൃഷ്ണദാസൻ, ജോയിൻ്റ് ട്രഷറാർ ഓമനക്കുട്ടൻ, ഇൻ്റേണൽ ഓഡിറ്റർ എംആർ രാജേഷ്, വനിതാ വിഭാഗം കൺവീനർ കനകാ കൃഷ്ണൻകുട്ടി, ജോയിൻ്റ് കൺവീനർമാർ പ്രീതാ നായർ, സന്ധ്യാ വേണുഗോപാൽ എന്നിവരെയാണ് തെരെഞ്ഞെടുത്തത്. 

കൂടാതെ നിർവ്വാഹക സമിതി അംഗങ്ങളായി ശിവൻ പിള്ള, കെജി രഘുനാഥൻ, പികെ ഗിരീഷ് കുമാർ, സികെ കൃഷ്ണൻകുട്ടി, കെ വേണു ഗോപാൽ എന്നിവരെയും ജനറൽ കൗൺസിൽ അംഗങ്ങളായി എജെ സഞ്ജയ്, കൃഷ്ണകുമാർ, സികെ സാബു, ശ്രീജാ കൃഷ്ണകുമാർ, രാധാകൃഷ്ണൻ, പ്രീതാ സന്തോഷ്, ജലജാ സാബു എന്നിവരേയും തെരെഞ്ഞെടുത്തു.

Advertisment