Advertisment

പൈലറ്റുമാരുടെ ക്ഷാമം അതിരൂക്ഷം. സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ. വിസ്താര റദ്ദാക്കിയത് പ്രതിദിനം 30 സർവീസുകൾ. ടിക്കറ്റ് നിരക്കുകൾ കുത്തനേ ഉയരുന്നു. അവധിക്കാലം ആഘോഷിക്കാനും വോട്ടു ചെയ്യാനുമായുള്ള യാത്രകൾക്ക് ടിക്കറ്റെടുത്ത് കീശകീറും. പൈലറ്റ് പരിശീലനത്തിന് സൗകര്യങ്ങൾ കൂട്ടാത്തതും തിരിച്ചടി

അവധിക്കാലവും പൊതു തിരഞ്ഞെടുപ്പും മൂലം യാത്രികരുടെ എണ്ണം കൂടിയതിനിടെ വിസ്താര വ്യാപകമായി സർവീസ് റദ്ദാക്കിയതാണ് സ്ഥിതി വഷളാക്കിയത്. മറ്റ് വിമാനക്കമ്പനികളും പൈലറ്റുമാരെ കിട്ടാനില്ലാതെ സർവീസുകൾ റദ്ദാക്കുകയാണ്.

New Update
pailots

ഡൽഹി: പൈലറ്റുമാരുടെ ക്ഷാമം അതിരൂക്ഷമായതോടെ, സർവീസുകൾ നടത്താനാവാതെ വലഞ്ഞ് വിമാനക്കമ്പനികൾ. സർവീസുകൾ വൻതോതിൽ വെട്ടിക്കുറച്ചതോടെ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. പൈലറ്റുമാരുടെ ക്ഷാമം മൂലം പ്രമുഖ എയർലൈനായ വിസ്താര നിരവധി സർവീസുകൾ റദ്ദാക്കിയതാണ് വിമാന ടിക്കറ്റ് നിരക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധന സൃഷ്ടിച്ചത്.

Advertisment

അവധിക്കാലവും പൊതു തിരഞ്ഞെടുപ്പും മൂലം യാത്രികരുടെ എണ്ണം കൂടിയതിനിടെ വിസ്താര വ്യാപകമായി സർവീസ് റദ്ദാക്കിയതാണ് സ്ഥിതി വഷളാക്കിയത്. മറ്റ് വിമാനക്കമ്പനികളും പൈലറ്റുമാരെ കിട്ടാനില്ലാതെ സർവീസുകൾ റദ്ദാക്കുകയാണ്.


പൈലറ്റുമാരുടെ സമരം മൂലം വിസ്താര കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം മുപ്പത് സർവീസുകൾ വരെയാണ് റദ്ദാക്കിയത്. മറ്റൊരു വിമാന കമ്പനിയായ ഗോ ഫസ്റ്റിന്റെ പാപ്പർഹർജിയും എൻജിൻ തകരാർ മൂലം ഇൻഡിഗോയുടെ നിരവധി വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തതും മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.


ഡൽഹിയിൽ നിന്ന് ബംഗളൂരു, കൊച്ചി, ഗോവ, ജമ്മു തുടങ്ങിയ മേഖലകളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ 25 ശതമാനം വർദ്ധനയുണ്ടായി. പ്രവാസികളുടെ നാട്ടിലേക്കുള്ല യാത്രയെയും ഇത് കാര്യമായി ബാധിച്ചിരിക്കുകയാണ്. വിഷു ആഘോഷത്തിനും പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുമായി പതിനായിരക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്.

ഭാവിയിൽ ആഗോളതലത്തിൽ വ്യോമയാന രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പൈലറ്റുമാരുടെ ക്ഷാമമായിരിക്കുമെന്ന വിലയിരുത്തലുകൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. വിമാനനിർമാണരംഗത്തെ പ്രമുഖരായ ബോയിങിന്റെ കണക്കുകൾ പ്രകാരം അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തെമ്പാടുമായി 6.37 ലക്ഷം പൈലറ്റുമാരുടെ ആവശ്യം ഉണ്ടാകും.

രാജ്യാന്തര വ്യോമഗതാഗത സംഘടനയായ അയാട്ടയുടെ കണക്കുകൾ അനുസരിച്ച് 20 വർഷം കൊണ്ട് ലോകത്തെ വിമാനയാത്രക്കാരുടെ എണ്ണവും ഏതാണ്ട്  ഇരട്ടിക്കും. ഇതനുസരിച്ച് വിമാനങ്ങളുടെയും പൈലറ്റുമാരുടെയും ആവശ്യം വർധിക്കും. ഇതിനനുസരിച്ച് വിദഗ്ദ്ധ പൈലറ്റുമാരുണ്ടാവുന്നില്ലെന്നതാണ് പ്രശ്നം.


ചൈനയിൽ 1.10 ലക്ഷം പൈലറ്റുമാരെ അടുത്ത 17 വർഷത്തിനുള്ളിൽ കണ്ടെത്തേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. അമേരിക്കയിൽ അടുത്ത 20 വർഷത്തിനുള്ളിൽ 1.17 ലക്ഷം പൈലറ്റുമാരെ ആവശ്യമായി വരും. ലോകത്ത് ഏറ്റവുമധികം പൈലറ്റുമാർ പരിശീലനം നേടുന്നത് കാനഡയിൽ നിന്നാണ്. തൊട്ടുപിന്നിൽ അമേരിക്ക.


പിന്നാലെയായി ചൈന, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നിവയുണ്ട്. വ്യോമഗതാഗത വളർച്ചയിൽ മുന്നിലെത്തിയെങ്കിലും പൈലറ്റ് പരിശീലനത്തിനും മറ്റും നാമമാത്ര സൗകര്യങ്ങൾ മാത്രമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലാകും പൈലറ്റ് പ്രതിസന്ധി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക.

വിമാനക്കമ്പനികൾ വൻതോതിൽ വിമാനങ്ങൾ വാങ്ങിക്കൂട്ടുന്നതാണ് പൈലറ്റുമാരുടെ ആവശ്യം കുതിച്ചുയരാൻ കാരണം. എയർബസ്, ബോയിംഗ് എന്നിവയ്ക്ക് വമ്പൻ ഓർഡറുകളാണ് ശേഷിക്കുന്നത്. ഇന്ത്യയിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കാൻ വൻതുക ചെലവഴിക്കണം.

പ്രത്യേക വിമാനങ്ങളിലെ പരിശീലനത്തിനും മറ്റുമായി ഇതിലേറെ പണം വേറെയും കണ്ടെത്തണം. 1500 മണിക്കൂർ വിമാനം പറത്തിയാലേ യാത്രാവിമാനം പറത്താൻ അനുമതി ലഭിക്കൂ. നേരത്തെ ഇത് 250 മണിക്കൂർ ആയിരുന്നു.

Advertisment